Saturday, June 20, 2009

ഡോക്കിംങ് എന്ന ക്രൂരത : comment

POST : ഡോക്കിംങ് എന്ന ക്രൂരത

പ്രിയ അനില്‍ @ബ്ലോഗ്‌

വളരെ നല്ല ഈ പോസ്റ്റിനു ആദ്യം തന്നെ നന്ദി. എന്റെ പട്ടികള്‍ എന്ന ബ്ലോഗിന്റെ അവസാന പോസ്റ്റായി ഞാന്‍ ഇടാന്‍ കരുതിയിരുന്ന ടോപ്പിക്ക് ആണ് ഇത്. ഏതായാലും ഇപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ വന്ന സ്ഥിതിയ്ക്ക്‌ ഇതിന്റെ മറുപടിയായി പറയാം.

നായകള്‍ക്ക് വാല്‍ ആവശ്യമുണ്ടോ എന്നതല്ല ചോദ്യം. ഉള്ള വാല്‍ മുറിച്ചു കളയണോ എന്നതാണ് വിഷയം. ആദ്യം രസകരമായ ഒരു ഉത്തരത്തോടെ തുടങ്ങാം. നായകള്‍ നന്ദി പ്രകടിപ്പിക്കുന്നത് അല്ലെങ്കില്‍ സ്നേഹം പ്രകടിപ്പിക്കുന്നത് വാലാട്ടിയാണ്. വാലില്ലാത്ത നായ പിന്നെ എന്താട്ടും.?

ഡോക്കിംഗ് അല്ലെങ്കില്‍ ബോബിംഗ് എന്ന വാല്‍മുറിയ്ക്കല്‍ ബ്രിട്ടനില്‍ നിയമപ്രകാരം തുടങ്ങിവച്ചപ്പോള്‍ ആരെങ്കിലും തങ്ങളുടെ നായകള്‍ക്ക് വാല്‍ വയ്ക്കണം എന്നാഗ്രചിച്ചാല്‍ വാല്‍ക്കരം കൊടുക്കണം എന്നൊരു വെവസ്ഥ വന്നു.ഇതിന്റെ കാരണം വാലുള്ള നായകള്‍ക്ക് പേ വിഷബാധയും മറ്റസുഖങ്ങളും കൂടുതാലാണ് എന്ന കണ്ടെത്തല്‍ ആണ്. പിന്നീട് ഇത് മണ്ടത്തരം ആണെന്ന് തെളിഞ്ഞു. വാലുള്ള നായകള്‍ക്ക് അതിന്റെ ടാക്സ്‌ കെട്ടണം. തന്മൂലം മിക്ക നയവളര്‍ത്തല്‍കാരും നായകളുടെ വാല്‍ മുറിക്കല്‍ തുടങ്ങി. ഇപ്പോള്‍ ഏകദേശം അമേരിക്കന്‍ കേന്നേല്‍ ക്ലബ്‌ അംഗീകരിച്ച പതിനേഴെണ്ണം ഉള്‍പ്പെടെ ഏകദേശം ഇരുപതു നായകള്‍ക്കാണ് ഈ പ്രാകൃതമായ വാല്‍മുറിയ്ക്കല്‍ ഭീഷണി നേരിടെണ്ടിവരുന്നത്‌. ഇതില്‍ പ്രധാനികള്‍ നമ്മുടെ റോട്ട് വീലര്‍, ബുള്‍ മാസ്റ്റിഫ്, ഡോബര്‍മാന്‍ തുടങ്ങിയവയ്ക്കാണ്.

അനില്‍ ഇതില്‍ വസ്തുതകളായി പറഞ്ഞ കാര്യങ്ങളെ നോക്കാം.

1. നൂറ്റാണ്ടുകളായി പാലിക്കപ്പെടുന്ന കാര്യം.
അന്ന് അങ്ങനെ നിയമം ഉണ്ടായിരുന്നു. ഇന്ന് ആ നിയമം തന്നെ മാറി (ഇന്ത്യയില്‍ വാല്‍മുറിയ്ക്കല്‍ നിരോധിച്ചിട്ടില്ല. അമേരിക്കയിലും. പക്ഷെ അമേരിക്കയില്‍ രണ്ടു സ്റ്റേറ്റുകളില്‍ ഇതിനെതിരെ നിയമം വരുത്താനുള്ള ഒരുക്കത്തിലാണ്) നിരവധി രാജ്യങ്ങളില്‍ നിരോധിച്ച ഈ കാര്യം ഇവിടെ നിയമം വരാതെ അനുസരിക്കില്ല എന്നുപറയുന്നവര്‍ ആ ജീവികളോടു കാട്ടുന്ന ക്രൂരതയാണ് ചെയ്യുന്നതെന്ന് അംഗീകരിക്കുന്നില്ല. ആ നിയമം തെറ്റായിരുന്നെന്നു ബ്രിട്ടീഷ്കാര്‍ക്ക് മനസ്സിലായിട്ടും നമുക്ക് മനസ്സിലായില്ലെന്നത് ഖേദകരമാണ്.

2. പരിക്കുപറ്റാനുള്ള സാധ്യത ഓടുന്ന പട്ടിയുടെ വാലില്‍ മറ്റു മൃഗങ്ങള്‍ പിടിക്കുക എന്നതായിരുന്നു ഒരു പ്രധാന പ്രശ്നം. മറ്റിനം നായകള്‍ വാല് ഉയര്‍ത്തിപിടിക്കുകയോ ചുരുട്ടുകയോ ചെയ്യുമ്പോള്‍ ചിലതരം നായകള്‍ വാല്‍ നീട്ടി തന്നെ ഓടുന്നു. ആ വാലില്‍ പിടിക്കുമെന്ന പ്രശ്നം വാല്‍ മുറിക്കുവാന്‍ കാരണം ആണെന്ന് വാടിക്കുന്നതിനോട് യോജിക്കാന്‍ വയ്യ. കാലിനു നീളം കൂടിയതുകൊണ്ട് ഗ്രേ ഹൌണ്ടിന്റെയോ ഗ്രേറ്റ്‌ ഡേനിന്റെയോ കാല്‍ മുറിയ്ക്കാന്‍ പറ്റില്ലല്ലോ.

3.വേട്ടപ്പട്ടികള്‍ പല്ലപ്പോഴും വാലിനു മാത്രമല്ല കാലിനും തലയ്ക്കും പരിക്കുപറ്റി കാനാരുണ്ടല്ലോ. അതുപോലെ ജര്‍മ്മന്‍ ശേപ്പേഡിനെയും ബ്യൂസരോണ്‍ നായയേയും ചിലയിടത്ത് വേട്ടയ്ക്ക് ഉപയോഗിക്കുന്നു. അവയുടെ വാല്‍ മുറിയ്ക്കാറില്ല.

4. രണ്ടാഴ്ചയ്ക്കുള്ളില്‍ ആണ് വാല്‍ മുറിയ്ക്കുന്നത്. പെയിന്‍ ഷോക്ക്‌ മാത്രമല്ല മരണം വരെ സംഭവിച്ചിട്ടുണ്ട്. അവയ്ക്കും വേദന അറിയില്ലെന്ന് പറയുന്നത് വെറും വാദം മാത്രമാണ്. ഇന്‍ഫെക്ഷന്‍ വേണമെങ്കിലും സംഭവിക്കാം.
വാല്‍ മുറിയ്ക്കുന്ന ഇനം നായകളുടെ വാലില്‍ അധികം രോമമുള്ളതോ ചുരുട്ടിയോ ഉയര്‍ത്തിയോ വയ്ക്കുന്ന വാല്‍ ഉള്ളയിനമല്ല. ഏതാണ്ട് വടിപോലെയുള്ള വാല്‍ അഭംഗി ആണെന്ന് തോന്നുന്നവര്‍ ആ ഇനത്തെ ഒഴിവാക്കി വേറെ ഇനത്തെ വാങ്ങുന്നതാണ് നല്ലത്.

5.ചിലയിനം നായകള്‍ അതായത് ഡോഗോ അര്‍ജെന്റിന പോലെയുള്ള നായകള്‍ ഏതാണ്ട് പത്തു ശതമാനം ബധിരനായി ആണ് ജനിക്കുന്നത്. അതുകൊണ്ട് നായകളെ പോട്ടന്മാരായി മാറ്റാന്‍ കഴിയില്ലല്ലോ.

പട്ടിയുടെ വാല്‍ മുറിയ്ക്കല്‍ ചെവി കൂര്‍പ്പിക്കല്‍ (ഇയര്‍ ക്രോപ്പിംഗ്) എന്നിവ കോസ്മെറ്റിക് സര്‍ജറി ഇനത്തില്‍ പെടുത്തേണ്ട ശസ്ത്രക്രിയ ആണ്. പട്ടിയുടെ ജനിതക സ്വഭാവത്തില്‍ ഒരു ഗുണവും ഉണ്ടാകാതെ മുറിയ്ക്കുന്നത് അല്ലെങ്കില്‍ കൂര്‍പ്പിക്കുന്നത് ആണ് ഭംഗിയെന്ന് കരുതുന്ന ആളുകള്‍ക്ക് മനസ്സിന് സന്തോഷം ഉണ്ടാക്കാന്‍ മാത്രമുള്ള ഒരു കാര്യം. ഇതിനെ പ്രാകൃതം എന്ന് വേണം പറയാന്‍.

ചില കേന്നേല്‍ ക്ലബുകള്‍ ഇത്തരം ഡോക്കിംഗ് ചെയ്ത നായകളെ മാത്രം അംഗീകരിക്കും എന്നുള്ള നിയമം മാറ്റണം.

എന്റെ നാട്ടില്‍ ഒരു നാടന്‍ പട്ടിയുടെ വാല്‍മുറിച്ചു "നാടന്‍ ഡോബര്‍മാന്‍ " ആക്കിയ ചരിത്രം അറിയാം. ഇത്തരം സ്നോബുകള്‍ ക്രൂരതയാണ് കാണിക്കുന്നത് എന്നവര്‍ മറന്നു പോകുന്നു.

വിശ്വപ്രഭ ചൂണ്ടിക്കാണിച്ച ഒരു കാര്യം പ്രസക്തം ആണ്. വാല്‍ മൃഗങ്ങളുടെ ഓട്ടത്തിനിടയില്‍ ദിശ നിയന്ത്രിക്കാനും ബാലന്‍സ്‌ നിയന്ത്രിക്കാനും സഹായിക്കുന്നു. സംഭവം സത്യമാണ്. ചീറ്റപ്പുലി തന്നെ ഏറ്റവും വലിയ ഉദാഹരണം. എന്നാല്‍ ഞാന്‍ ചില ജേര്‍ണലുകള്‍ വായിച്ചപ്പോള്‍ ഡോബര്‍മാന്‍, റോട്ട് വീലര്‍ തുടങ്ങിയ ഇനങ്ങളുടെ വാലുള്ളതും ഇല്ലാത്തതുമായ നായകളുടെ ഓട്ടവും ബാലന്‍സിങ്ങും പഠിച്ചപ്പോള്‍ കാര്യമായ വെത്യാസം ഒന്നും കണ്ടില്ലെന്നു അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഈ പഠനം നടത്തിയത് വാല്‍ വേണ്ട എന്നുവാദിക്കുന്നവര്‍ ആയതുകൊണ്ട് ഇതിന്റെ വിശ്വാസ്യത അറിയില്ല.

എന്തായാലും വാല്‍ മുറിച്ചതുകൊണ്ട് നായകള്‍ക്ക് പ്രത്യേക ഗുണങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നത് സത്യമാണ്.. അപ്പോള്‍ കേവലം സൌന്ദര്യം എന്ന ആപേക്ഷികമായ കാര്യത്തിന് വേണ്ടി ഇത്തരം ക്രൂരമായ രാക്ഷസീയത വേണമോ എന്ന് സ്വയം ചോദിച്ചു അതോഴിവാക്കുന്നതാണ് നല്ലത്. (എന്റെ ഗ്രേറ്റ്‌ ഡേനിന്റെ ചെവി ക്രോപ് ചെയ്യാത്തതിന്റെ പേരില്‍ പഴികേട്ട ദേഷ്യം ഇവിടെ തീര്‍ക്കട്ടെ)..

ഈയര്‍ ക്രോപ്പിങ്ങിനെപറ്റി പോസ്റ്റില്‍ പറയാഞ്ഞതുകൊണ്ടാണ് എഴുതാഞ്ഞത്.

ചെവിമടങ്ങിയിരിക്കുമ്പോള്‍ പ്രാണികള്‍ കയറാതിരിക്കുകയും തണുപ്പ് കാറ്റടിയ്ക്കുംപോള്‍ അല്പം ആയാസക്കുറവ് ഉണ്ടാകുകയും ചെയ്യും. ചെവി നേരെയിരിക്കുന്ന നായകള്‍ക്ക് പ്രശ്നമുണ്ടാകില്ലേ എന്നചോദ്യത്തിനു ഉണ്ടാവാം. പക്ഷെ ചെവി മടങ്ങിയ ഇനങ്ങള്‍ക്ക് കിട്ടുന്ന ഒരാനുകൂല്യം അങ്ങനെ ഇരിക്കട്ടെ എന്ന് മാത്രമേ പറയാനാവൂ. ചെവി ക്രോപ് ചെയ്തു കൂര്‍പ്പിക്കുമ്പോള്‍ നായകളുടെ മുഖത്ത്‌ അല്പം ക്രൌര്യത വരുന്നു എന്നത് വാസ്തവം ആണ്. ഒപ്പം അല്പം ഉയരക്കൂടുതല്‍ ഉള്ളതുപോലെ തോന്നുകയും ചെയ്യും. ഇതും രണ്ടും നായയ്ക്ക്‌ പ്രത്യേകം ഗുണം ചെയ്യുന്നില്ല. ഉടമയുടെ ചില തോന്നലുകള്‍ക്ക് വേണ്ടി ചെയ്യുന്നൂ എന്ന് വേണം പറയാന്‍.

ഇത്തരം നമ്മുടെ ചില താല്പര്യങ്ങള്‍ക്ക് വേണ്ടി മിണ്ടാപ്രാണികളെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ക്കെതിരെയും മൃഗസ്നേഹികള്‍ പ്രതിഷേധിക്കണം.

ഇന്ന് കാളയോട്ടവും (മരമടി) ഡോഗ് ഫൈറ്റിങ്ങും നിരോധിച്ച പോലെ ഇത്തരം കാര്യങ്ങളും നിരോധിക്കേണ്ടിയിരിക്കുന്നു. ഓരോ രാജത്തും കര്‍ശനനിയമം വന്നാല്‍ അതാതു കേന്നേല്‍ ക്ലബുകള്‍ അതനുസരിച്ചേ മതിയാവൂ. അമേരിക്കയിലോട്ടു ഇന്ത്യയില്‍ നിന്ന് നായകളെ എക്സ്പോര്‍ട്ട് ചെയ്യാത്തതുകൊണ്ട്‌ അമേരിക്കന്‍ കേന്നേല്‍ ക്ലബിന്റെ കാര്യം നമ്മള്‍ നോക്കേണ്ട കാര്യമില്ല. ഇന്ത്യന്‍ കേന്നേല്‍ ക്ലബുകള്‍ തങ്ങളുടെ നിയമത്തില്‍ അല്ലെങ്കില്‍ നായകളുടെ സവിശേഷതകളില്‍ മാറ്റം വരുത്തുന്നില്ലെങ്കില്‍ മൃഗസംരക്ഷണ വകുപ്പിന് നേരിട്ട് ഇടപെടാം. കാരണം മൃഗസംരക്ഷണ വകുപ്പ് സര്‍ക്കാരിന്റെ അധീനതയില്‍ ആണല്ലോ. കേന്നേല്‍ ക്ലബുകള്‍ അപ്പോള്‍ ആ നിയമം അംഗീകരിച്ചേ മതിയാവൂ. (ഇന്ത്യയില്‍ പ്രവര്‍ത്തിക്കണം എങ്കില്‍)

നല്ല പോസ്റ്റ്‌. (ഡോക്കിങ്ങില്‍ ക്രോപ്പിങ്ങും വരും ... ബോബിംഗ് - വാല് മുറിക്കല്‍ , ക്രോപ്പിംഗ് ചെവി മുറിക്കല്‍ ഇവ രണ്ടും ചേര്‍ത്താണ് മുഴുവന്‍ ഡോക്കിംഗ്)

സ്നേഹത്തോടെ
(ദീപക് രാജ് )

7 comments:

ഹരീഷ് തൊടുപുഴ said...

പാവം നായ്കുട്ടികള്‍..

ഈ നിയമം നിര്‍ത്തലാക്കുമെന്നു പ്രത്യാശിക്കാം..

Unknown said...

മാഷെ കമെന്റു ഭരണിയും തുടങ്ങിയോ
അശംസകൽ
സജി

Viswaprabha said...

Deepak Raj, can u get in touch with me? I may have some books for you.
viswaprabha അറ്റ് ജീമെയിൽ.കോം

സന്തോഷ്‌ പല്ലശ്ശന said...

ശുനക പുരാണം കൊള്ളാം സമ്മതിച്ചിരിക്കുന്നു...എവിടെന്നു കിട്ടുന്നു ഇന്‍ഫൊര്‍മ്മേഷന്‍സ്‌...ദീപക്കും അനിലും ഒരു പോലെ നന്നായി. നല്ല എഴുത്ത്‌....നിരീക്ഷണം...വാലു പോയാ എന്താട്ടും ഹീ ഹീ ഹീ ഇഷ്ടപ്പെട്ടു...

ജിജ സുബ്രഹ്മണ്യൻ said...

വാലു പോയാൽ പട്ടി എന്താട്ടും എന്ന ചോദ്യം എനിക്കും ഇഷ്ടപ്പെട്ടു.നായ്ക്കൾ നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്നത് വാലാട്ടിയും നക്കിയുമൊക്കെ ആണല്ലോ.അപ്പോൾ വാലില്ലെങ്കിലോ/ഡോക്കിംഗ് വേണ്ടേ വേണ്ട

Mohamedkutty മുഹമ്മദുകുട്ടി said...

ആരോടും പറയാതെ ഞാന്‍ പോസ്റ്റ് ചെയ്തതു വായിച്ചതിന്നു നന്ദി.താങ്കള്‍ ആ സംഭവങ്ങള്‍ ഓര്‍ക്കുന്നുണ്ടല്ലേ?പിന്നെ ഈയിടെയായി നമ്മുടെ കോണ്ടാക്റ്റുകള്‍ കുറഞ്ഞു,സാരമില്ല.നേരില്‍ കാണാമെന്നാശിക്കാം.

ദീപക് രാജ്|Deepak Raj said...

പ്രിയ ഹരീഷ്
കൃത്രിമ സൗന്ദര്യം ഉണ്ടാക്കാതെ അതിന്റെ സ്വാഭാവികത ആസ്വദിക്കുക. അതാണ്‌ നല്ലതും ആ മിണ്ടാപ്രാണികളോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യവും. നന്ദി.

പ്രിയ സജി
ഇങ്ങനെ ഒരെണ്ണം തുടങ്ങണം എന്നുണ്ടായിരുന്നു. നല്ല കമന്റുകള്‍ ഇടാന്‍ അവസരം കിട്ടിയപ്പോള്‍ തുടങ്ങിയെന്നു മാത്രം. നന്ദി.

പ്രിയ വിശ്വപ്രഭ
ഒരു മെയില്‍ അയച്ചു. ഒന്ന് ചെക്ക് ചെയ്യണേ. നന്ദി.

പ്രിയ സന്തോഷ്‌ പല്ലശന
നന്ദി. വല്ലപ്പോഴും എന്റെ ബ്ലോഗും ഒന്ന് നോക്കണേ. ഇത് വെറും ബ്രാഞ്ച് മാത്രം. ഹെഡ്‌ ഓഫീസ്‌ അതല്ലേ.

പ്രിയ കാന്താരിക്കുട്ടി
അതെ. പട്ടിയ്ക്കു സ്നേഹവും നന്ദിയും പ്രകടിപ്പിക്കാനുള്ള മാധ്യമമാണ് അത്. സത്യത്തില്‍ പട്ടി മറ്റു പട്ടികളോട് ആശയവിനിമയം ചെയ്യുന്നതും വാലിലൂടെയും ആണെന്ന് തെളിയിച്ചിട്ടുണ്ട്‌. അതായത് വാലും പ്രധാന സംഭവം തന്നെ. അതുമുറിച്ചാല്‍ ആലോചിക്കാവുന്നത്തെ ഉള്ളൂ.

പ്രിയ മുഹമ്മദ്‌ കുട്ടി ഇക്കാ.
ഞാന്‍ ഒരിക്കലും മറക്കാത്ത ഒന്നാണ് അത്. കാരണം എന്റെ ഒരു പോസ്റ്റ്‌ ഒരാളെ വിഷമിപ്പിക്കുന്നത് എങ്ങനെ മറക്കും. കഴിവതും സന്തോഷിപ്പിക്കാനാണ് എഴുതുന്നത്‌. നന്ദി. നേരില്‍ കാണാന്‍ പരമാവധി ശ്രമിക്കാം. നന്ദി.